കണ്ണൂർ

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 31 ലക്ഷത്തിന്റെ സ്വര്‍ണവുമായി കടവത്തൂര്‍ സ്വദേശി പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 31 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ അബൂദബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ കടവത്തൂര്‍ സ്വദേശി അബ്ദുര്‍ റഷീദില്‍ നിന്നാണ് 620 ഗ്രാം സ്വര്‍ണം പിടികൂടിയത്.

ആകെ 31,76,260 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് എക്‌സൈസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ട് പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാര്‍മാരായ രാംലാല്‍, അഭിഷേക് വര്‍മ്മ, സൂരജ് ഗുപ്ത, സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close