കണ്ണൂർ
അമ്മാവനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
പയ്യന്നൂർ : അമ്മാവനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പെരുമ്പയിലെ ഒന്നാം പ്രതി മുഹമ്മദ് താഖിർ (27), രണ്ടാംപ്രതി ഇയാളുടെ പിതാവ് സൈനുൽ ആബിദ് (55) എന്നിവരെ പയ്യന്നൂർ എസ്.ഐ. പി. വിജേഷും സംഘവും അറസ്റ്റുചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. നങ്ങാരത്ത് ഹാരിസിന്റെ പരാതിയിലാണ് കേസ്. മാർച്ച് 31-ന് പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി മുഹമ്മദ് താഖിനും പിതാവും ചേർന്ന് ഇരുമ്പുവടികൊണ്ടും കത്തികൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
വധശ്രമത്തിന് കേസെടുത്തതിനെത്തുടർന്നാണ്, പെരുമ്പയിൽ ഹോട്ടൽ നടത്തുന്ന ഇരുവരെയും അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ. ദിലീപ്, എ.എസ്.ഐ. നികേഷ്, സി.പി.ഒ. വിനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.