കണ്ണൂർ

ലഹരി വസ്തുക്കളുമായി പിടിയിൽ

കണ്ണൂർ∙ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും വിദേശമദ്യവുമായി കൊറ്റാളി നായിക്കൻവീട്ടിൽ എ.നാസറിനെ (47) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി എസിപി പി.പി.സദാനന്ദനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പള്ളിക്കുന്നിൽ നിന്ന് ഇയാളെ 1.1 കിലോഗ്രാം കഞ്ചാവ് സഹിതം ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന്, ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 കെയ്സ് കർണാടക മദ്യവും 9 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളും 3 ലക്ഷം രൂപയും പിടിച്ചെടുത്തു. ചില്ലറ വിൽപനക്കാർക്ക് ലഹരിമരുന്ന് എത്തിച്ചു കൊടുക്കലാണ് ഇയാൾ ചെയ്യുന്നതെന്നു പൊലീസ് അറിയിച്ചു. ടൗൺ എസ്ഐ അരുൺ നാരായണൻ, എഎസ്ഐ രഞ്ജിത്, സിപിഒ രാജേഷ്, ഡാൻസാഫ് അംഗങ്ങളായ എസ്ഐ മഹിജൻ, സീനിയർ സിപിഒ അജിത്, സിപിഒമാരായ മിഥുൻ, സുഭാഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close