കണ്ണൂർ

തീപിടിത്തം; കശുമാവിൻ തോട്ടം കത്തി നശിച്ചു

മട്ടന്നൂർ ∙ തീ പിടിച്ച് 5 ഏക്കറോളം കശുമാവ് തോട്ടം കത്തി നശിച്ചു. ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിലാണു തീപിടിത്തം ഉണ്ടായത്. ഉണങ്ങിയ പുല്ലിനു തീ പിടിച്ചു പടരുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നിരക്ഷാ സേന എത്തിയാണു തീ അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജോയ്, പ്രവീൺകുമാർ, രജീഷ്, സിമിത്, രമേശ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close