കണ്ണൂർ

കനത്ത മഴ; നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി 7 സ്കൂട്ടറുകൾ തകർന്നു

തളിപ്പറമ്പ് ∙ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്കൂട്ടറുകൾ തകർന്നു. ഇതിനു സമീപത്തുള്ള ഹോട്ടലിന്റെ ഗ്ലാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്ത് നിന്ന് വന്ന കാർ ചെനയന്നൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഇവിടെയുള്ള ടേസ്റ്റി പ്ലാസ ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട സ്കൂട്ടറുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് കരുതുന്നു. മഴയായതിനാൽ ഹോട്ടലിന് പുറത്ത് ആളുകൾ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. മണക്കടവ് സ്വദേശിയാണു കാർ ഓടിച്ചിരുന്നത്. പെട്ടെന്ന് മഴ പെയ്തിനാൽ സ്കൂട്ടർ നിർത്തി പലരും ഹോട്ടലിനുള്ളിൽ അഭയം തേടിയതായിരുന്നു. ചില സ്കൂട്ടറുകൾ പൂർണമായും തകർന്നു. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയാണു വാഹനങ്ങൾ മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close