സ്പോർട്സ്

ഐ.എസ്.എല്‍ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ഹൈദരാബാദ് എഫ്‌സി

ഐ.എസ്.എല്‍ രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്‌സി മത്സരത്തില്‍ എ.ടി.കെയ്ക്ക് ജയം. ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ വിജയം. റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ഇതോടെയാണ് ഹൈദരാബാദ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. തുടക്കം മുതല്‍ ആക്രമിച്ച്‌ കളിച്ചെങ്കിലും എടികെയ്ക്ക് ഹൈദരാബാദിന്റെ വലകുലുക്കാന്‍ സാധിച്ചില്ല. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന്റെ വ്യക്തമായ മുന്‍തൂക്കം ഹൈദരാബാദ് എഫ്സിക്കുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close