കേരളം

ഐഎഫ്എഫ്‌കെ: ഡബിൾ ഡക്കർ ഓടിത്തുടങ്ങി

ഐഎഫ്എഫ്കെയുടെ വരവറിയിച്ച് നഗരത്തിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം. നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാവും ഡബിൾ ഡക്കർ സർവീസ് നടത്തുക.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് എംജി റോഡ് വഴിയുള്ള ഡബിൾ ഡക്കറിലെ ആദ്യയാത്രയിൽ മന്ത്രിയും ഒത്തുചേർന്നു. മികച്ച ചിത്രങ്ങളും സംഘാടനവും ജനകീയ പങ്കാളിത്തവും കൊണ്ട് ഇത്തവണത്തെ മേള ശ്രദ്ധേയമാകുമെന്ന് മന്ത്രി പറഞ്ഞു.

ഫ്‌ളാഗ് ഓഫ് ചടങ്ങിൽ എംഎൽഎമാരായ അഡ്വ വി.കെ പ്രശാന്ത്, വി ജോയ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു. ഇതാദ്യമായാണ് ചലച്ചിത്ര മേളയുടെ സന്ദേശവുമായി കെഎസ്ആർടിസി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close