സിനിമ

ലൂസിഫറിനെ കടത്തിവെട്ടി ഭീഷ്മപർവ്വം; റെക്കോർഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം

നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വം’ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളില്‍ ഡിസ്ട്രിബ്യൂഷന്‍ ഷെയര്‍ നേടിയെന്ന് നിര്‍മാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപര്‍വത്തിന്റെ കുതിപ്പ്.

ആദ്യ നാലുദിവസത്തിനകം ചിത്രം 23 കോടിക്കു മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ കളക്ഷന്‍. വാരാന്ത്യ കളക്ഷനിലും മലയാളചിത്രങ്ങളില്‍ റെക്കോര്‍ഡിട്ടിരുന്നത് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറായിരുന്നു. ഇതിലും ഒന്നാമതായിരിക്കുകയാണ് ഭീഷ്മപര്‍വം. 406 സ്‌ക്രീനുകളിലായി 1,775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close