ഇരിട്ടി

പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

പേരാവൂർ  : സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി (പതിനൊന്ന് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വായന്നൂർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. വായന്നൂർ സ്വദേശി ശ്രീപാർവ്വതി ഭവനിൽ ജിതിൻ ബാബു കെ.  എന്നയാളാണ് കൊളക്കാട് ഭാഗത്തു വച്ച് 16 കുപ്പി (11 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച KL 58 P 5914 നമ്പർ യമഹ റേ സെഡ് സ്കൂട്ടറും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ, പി എസ് ശിവദാസൻ, വിഷ്ണു എൻ സി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close