കണ്ണൂർ
130 പശുക്കളും യമു, ഒട്ടകപക്ഷി; ഇനി ഇവിടെ അതിഥിയായി ഒട്ടകവും..
പയ്യന്നൂർ ∙ പോത്താങ്കണ്ടം ആപ്തി ഫാമിൽ ഒട്ടകം അതിഥിയായെത്തി. 14 ഇനങ്ങളിലായി 130 പശുക്കളും യമു, ഒട്ടകപക്ഷി, അരയന്നങ്ങൾ, അപൂർവ തരം പ്രാവുകൾ, അമേരിക്കൻ സിൽവർ ഫെസന്റ്, ഗോൾഡൻ ഫെസന്റ് എന്നിവയെല്ലാം ഉള്ള ഫാമാണ് ഇത്. 35 തരം അരയന്നങ്ങളുണ്ട്. ഇതിൽ 7 എണ്ണത്തെ ഇപ്പോൾ വിരിയിച്ചെടുത്തതാണ്.
8 വർഷം മുൻപാണ് സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഫാം തുടങ്ങിയത്. ഓരോ വർഷവും ഇവിടെ പ്രദർശനം നടത്താറുണ്ട്. ആയിരങ്ങൾ പ്രദർശനത്തിന് എത്താറുണ്ട് എന്നത് കൊണ്ടു തന്നെ ഫാമിന്റെ പ്രത്യേകത വെളിവാക്കുന്നതാണ്. ദിവസവും പല പ്രദേശങ്ങളിൽ നിന്നും ഫാം കാണാൻ ആളുകൾ വരുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് രാജസ്ഥാനിൽ നിന്ന് ഒട്ടകത്തെ കൊണ്ടു വന്നത്.