കേരളം
കൽപ്പറ്റയിൽ എ ടി എം കൗണ്ടറിനുള്ളിൽ തീപിടിച്ചു
വയനാട് : കൽപ്പറ്റയിൽ എ ടി എം കൗണ്ടറിനുള്ളിൽ തീപിടിച്ചു. എസ് ബി ഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എ ടി എം കൗണ്ടറിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം.
എ ടി എം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ടൗണിലുള്ളവർ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്ന്ന് ഫയര്ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കൗണ്ടറിനുള്ളിൽ കമ്പ്യൂട്ടറും സ്വിച്ച് ബോർഡും ഉള്ളിടത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.