കേരളം

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാംജിലോട്ട് ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 28 ന് തലശ്ശേരി മഹിളാ മന്ദിരത്തിൽ നിന്ന് കുതിരവട്ടത്തേക്ക് എത്തിച്ച മഹാരാഷ്ട്ര സ്വദേശിനിയാണ് ജിയാറാം ജിലോട്ട് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനെ അന്വേഷിച്ചു തലശ്ശേരിയിൽ എത്തിയതായിരുന്നു യുവതി.കഴിഞ്ഞ ദിവസം രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. രാവിലെ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രാത്രി രണ്ട് പേർ തമ്മിൽ അടിപിടി ഉണ്ടായതിനെത്തുടർന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ട് കെ.സി രമേശൻ പറഞ്ഞു.

കെ സി രമേശൻ, ആശുപത്രി സൂപ്രണ്ട് ഇന്ന് രാവിലെ ജിയ ലോട്ടിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.

കിടക്കുന്ന കട്ടിലിനു വേണ്ടി ഇന്നലെ രാത്രിയിൽ കൊൽക്കത്ത സ്വദേശിയും സഹ തടവുകാരിയുമായ തജ്മൽ ബീവിയുമായി തർക്കം ഉണ്ടായെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close