ഇരിട്ടി

ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ അപകടാവസ്ഥയിൽ; കണ്ണടച്ച് അയ്യൻകുന്ന് പഞ്ചായത്ത്.

കരിക്കോട്ടകരി:അയ്യൻകുന്ന് പഞ്ചായത്തും ആറളം പഞ്ചായത്തും അതിര്പങ്കിടുന്ന അയ്യൻകുന്ന് പഞ്ചായത്തിൻ്റെ അധീനതയിലുള്ള രണ്ടു പാലങ്ങളാണ് ഉള്ളത്. ഒൻപതാം വർഡിൽ കരിക്കോട്ടകരി പോലീസ് സ്റ്റേഷൻ റോഡിൽ ഉള്ള പത്തായപുര പാലവും പത്താം വാർഡിലെ വളയങ്കോട് പാലവും.

പത്തായപുര പാലം ബലക്ഷയം വന്നിരുന്നു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാത്തത് മൂലം ഇപ്പൊൾ പാലത്തിൻ്റെ നടുഭാഗം കുഴിഞ്ഞ നിലയിൽ ആണ്. ആദ്യ പ്രളയത്തിൽ 30 ശതമാനം കേടുപാട് വന്ന വളയംകോട് പാലം പഞ്ചായത്ത് പേരിനു മാത്രം പ്രവർത്തികൾ ചെയ്തു നിർത്തി .എന്നൽ രണ്ടാമത് വന്ന പ്രളയത്തിൽ പാലത്തിൻ്റെ 60 ശതമാനവും തകർന്നു.

ഇതിൽ മൂന്ന് തൂണുകളിൽ രണ്ടും പൂർണമായി തകരുകയും പാലവും റോഡും ചേരുന്ന ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടു. എന്നൽ നിരന്തരം വലിയ തോതിൽ വാഹനങ്ങൾ കടന്നു പോകുന്ന ഈ പാലത്തിൽ കുഴി രൂപപെട്ട ഭാഗം നികത്തുക മാത്രം ആണ് പഞ്ചായത്ത് ചെയ്തത്. ഒരു വർഷമായി ഈ സ്ഥിതിതുടരുന്ന പാലത്തിൽ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് എല്ലവഹനവും പത്തയപുര പാലം വഴിയാണ് പോകുന്നത് .

എന്നാൽ പത്തായപുര പാലവും അപകടത്തിൽ ആയതോടെ കടുത്ത യാത്ര ദുരിതവും കൂടാതെ ഭാരം കയറ്റിയ വാഹനങ്ങൾ ഇതിലൂടെ പോകുന്നത് വലിയ ദുരന്തങ്ങൾക്കും ഇടയാക്കുകയും ചെയ്യും. വലിയ അപകടസാധ്യത മുന്നിൽ കണ്ടിട്ടും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close