ഇരിട്ടി

ആത്മിയ സമ്മേളനം നാളെ; എസ്. എസ്. എഫ്. കാമ്പസ് അസംബ്ലി 25, 26, ന് ഉളിയിൽ.

ഇരിട്ടി  : എസ്. എസ്. എഫ്. ജില്ലാ കാമ്പസ് അസംബ്ലി 25, 26 തിയ്യതികളിൽ ഉളിയിൽ മജ്ലിസിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നായി എഴു നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും
ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സംഘാടക സമിതി ചെയർമാൻ എൻ. അബ്ദുൾലത്തിഫ് സഅദി പതാക ഉയർത്തും തുടർന്ന് വിവിധ സെഷനുകളിൽ കെ.എം. അബ്ദുൾ ഖാദർ, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എസ്.എസ്. എഫ് ജില്ലാ പ്രസിഡണ്ട് അനസ് അമാനി എന്നിവർ ക്ലാസ്സെടുക്കും

ഞായറാഴ്ച്ച രാവിലെ ഒമ്പതിന് പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അനസ് അമാനി അധ്യക്ഷത വഹിക്കും. അബ്ദുൾ മജീദ് അരിയല്ലൂർ, ഡോ.നൂറുദ്ദിൻ റാസി, ഡോ. അബൂബക്കർ, ദേവർ ശോല അബ്ദുൾ സലാം മുസ്ല്യാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സി.കെ.റാഷിദ് ബുഖാരി. എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുക്കും. വൈകുന്നേരം 4 ന് വിദ്യാർത്ഥി റാലിയോടെ സമാപിക്കും. ‘ പരിപാടിയുടെ അനുബന്ധമായി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ന് ആത്മിയ സമ്മേളനം നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുൾ റഹ്മാൻ സഖാഫി എന്നിവർ പങ്കെടുക്കും പത്രസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ സംഘാടക സമിതി കൺവീനർ സി. സാജിദ്, ഷാജഹാൻ മിസ്ബാഹി, മൂസ സഅദി, ഇ.കെ. ഇർഷാദ്, കെ.വി. കബീർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close