ആരോഗ്യംകേരളം

കോവിഡ് കാലത്തെ അധ്യയനം;പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന് ചേരും.

തിരുവനന്തപുരം : കോവിഡ് കാലത്തെ അധ്യയനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന് ചേരും.രാവിലെ 11നാണ് യോഗം. ഓണ്‍ലൈന്‍ യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close