Uncategorized

ന്യൂയോർക്കിൽ വെടിവയ്പ്പ്; നിരവധി പേർക്ക് പരുക്ക്

ന്യൂയോർക്ക് ബ്രൂക്ലിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവയ്പ്പ്. ഒട്ടേറെ പേർക്ക് പരുക്കേറ്റു. സബ്‌വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നു.

അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ വ്യക്തി ഗ്യാസ് മാസ്‌കും ധരിച്ചിരുന്നു.

സബ്‌വേയിൽ നിന്ന് പുക ഉയരുന്നു എന്നായിരുന്നു ന്യൂയോർക്ക് പൊലീസിന് ലഭിച്ച സന്ദേശം. അവിടെ എത്തിയപ്പോഴാണ് വെടിയേറ്റ് കിടക്കുന്നവരെ കാണുന്നത്. വെടിയുതിർക്കുന്നതിന് മുൻപ് പുകമറ സൃഷ്ടിക്കാനായി ആക്രമി എന്തോ വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതിനാൽ ബ്രൂക്ലിന്റെ 36-ാം തെരുവും, 4-ാം അവന്യൂ ഏരിയയും ഒഴിവാക്കണമെന്ന് ജനങ്ങളോട് ന്യൂയോർക്ക് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close