ഇരിട്ടി

എം.എല്‍.എ കെ.കെ ശൈലജ ടീച്ചറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നീന്തല്‍ പരിശീലനത്തിന് തുടക്കമായി.

കോളയാട്:മട്ടന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തുന്ന സമഗ്ര വിദ്യാഭ്യാസ  പരിപാടിയുടെ ഭാഗമായി കോളയാട്  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെയും ആലച്ചേരി ജ്ഞാനോദയം വായനശാല ആന്റ് ഗ്രന്ഥാലയം, സ്വപ്ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആലച്ചേരി എന്നിവയുടെ സഹകരണത്തോടെയാണ്  നീന്തല്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.  പരിശീലകന്‍ എം.രമേശന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തലില്‍ പരിശീലനം നല്‍കുന്നത്.ആലച്ചേരിയില്‍ നടന്ന നീന്തല്‍ പരിശീലനം വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ കെ.പി.സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നിധിന്‍ കിരണ്‍, കെ.വിനോദ് കുമാര്‍, പരിശീലകന്‍ എം.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യ ദിനത്തില്‍ നൂറോളം വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close