ഇരിട്ടി

കേന്ദ്ര നയങ്ങൾക്കെതിരായ സിപിഐ പ്രക്ഷോഭം; പ്രചാരണ ജാഥകൾക്ക് തുടക്കമായി.

ഇരിട്ടി: കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയും, വികസനത്തെ തകർക്കുന്ന നിലപാടുകൾക്കെതിരെയും, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും സിപിഐ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി.

ഇരിട്ടി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നതിൻ്റെ മുന്നോടിയായി മണ്ഡലം രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിച്ചു. സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ് ലീഡറായ ജാഥയാണ് ഇരിട്ടി മേഖലയിൽ പര്യടനം നടത്തിയത്.

എം.കെ. ശശി, ശങ്കർ സ്റ്റാലിൻ, അഡ്വ. എം.എസ് നിഷാദ്, ഒ.കെ. ജയകൃഷ്ണൻ, ദേവിക കൃഷ്ണൻ, പ്രജീഷ് പടിയൂർ, സാദിഖ് എൻ. മുഹമ്മദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close