കേരളം

ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് നടത്തും.

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് നടത്തും.

ധീരജിനെ അരുംകൊല ചെയ്ത കെ എസ് യു- യൂത്ത് കോണ്‍ഗ്രസ്‌ ക്രൂരതയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ പഠിപ്പ്മുടക്ക് സമരത്തിനാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്.

കൊലപാതകം ആസൂത്രിതമാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ആരോപിച്ചു. ക്യാമ്ബസിനു പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിന്‍ദേവ് പറഞ്ഞു. ഇന്നലെയാണ് പൈനാവ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് കുത്തേറ്റ് മരിക്കുന്നത്.

ഇടുക്കി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയില്‍ വിവിധ സ്ഥലത്ത് പൊതുദര്‍ശനത്തിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close