Uncategorized

കൂടുതൽ നിയന്ത്രണങ്ങളുമായി തമിഴ്നാട്; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി.

തമിഴ്നാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തമിഴ്നാട് സർക്കാര്‍ തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ തുടരും. ഈ മാസം 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കടകളില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം പൊങ്കല്‍ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബസുകളില്‍ 75 ശതമാനം പേര്‍ക്ക് യാത്രചെയ്യാം. ഇതിനിടെ തമിഴ്നാട് സര്‍ക്കാര്‍ ജല്ലിക്കട്ടിന് അനുമതി നല്‍കി. പരമാവധി 300 പേര്‍ക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. 2 ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close