Uncategorized

82ാം പിറന്നാളിന്റെ നിറവില്‍ ഗന്ധര്‍വ്വഗായകന്‍.

ഗന്ധര്‍വ്വഗായകന്‍. കേട്ടാലും കേട്ടാലും മതിവരാത്ത മധുരശബ്ദത്തില്‍ കാട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് കഴിഞ്ഞ 60 വര്‍ഷങ്ങളായി പിന്നണിയില്‍ പാടിക്കൊണ്ടിരിക്കുകയാണ്.

അരനൂറ്റാണ്ടിലധികം വരുന്ന സംഗീതയാത്രയില്‍ മലയാളം,തമിഴ്‌,തെലുങ്ക്,ഹിന്ദി,കന്നഡ,ബംഗാളി,ഒഡിയ,മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലായി 50000ല്‍ അധികം ഗാനങ്ങള്‍ക്ക് യേശുദാസ് തന്‍റെ മാന്ത്രികശബ്ദം പകര്‍ന്നിട്ടുണ്ട്.

1961ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘ജാതിഭേദം മതദ്വേഷം’ എന്ന പാട്ടില്‍ നിന്നും ഈയിടെ പുറത്തിറങ്ങിയ കേശു ഈ വീടിന്‍റെ നാഥന്‍ എന്ന സിനിമയിലെ പുന്നാരപ്പൂങ്കാട്ടില്‍ എന്ന ഗാനത്തിലെത്തുമ്ബോള്‍ ആ ഗന്ധര്‍വ്വനാദത്തിന്‍റെ മാധുര്യം ഒട്ടും കുറഞ്ഞിട്ടില്ല.

എല്ലാകൊല്ലവും പിറന്നാള്‍ ആഘോഷിക്കാന്‍ യേശുദാസ് എത്തുക കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ്. കഴിഞ്ഞ രണ്ട് കൊല്ലമായി അതിന് മുടക്കം സംഭവിച്ചു. കൊവിഡും ഒമിക്രോണും കടുത്ത രീതില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയിലെ വീട്ടില്‍ തന്നെ ഗാനഗന്ധര്‍വന്‍ സമയം ചെലവിടുന്നത്.

ഇത്തവണത്തെ ആഘോഷവും വീട്ടില്‍ തന്നെയാണ്. ഇനി വരുന്ന വര്‍ഷങ്ങളില്‍ അക്ഷരങ്ങളുടെയും സംഗീതത്തിന്റെയും ദേവതയ്‌ക്ക് മുന്നില്‍ സംഗീതാര്‍ച്ചന നടത്താന്‍ ആ നാദവിസ്‌മയത്തിന് കഴിയട്ടെ എന്നു നമുക്ക് ആശംസിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close