ചരമം

റോഡരുകില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

പുതുനഗരംചോറക്കോട് : റോഡരുകില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതുനഗരംചോറക്കോട് റോഡരികില്‍ 40 വയസ്സു പ്രായമുള്ള സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്,കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്ഇവര്‍ തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്ബാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close