കേരളം

കെ സി റോസക്കുട്ടി വനിതാ വികസന കോർപറേഷൻ 
ചെയർപേഴ്സൺ.

തിരുവനന്തപുരം:  സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണായി കെ സി റോസക്കുട്ടി വെള്ളി പകൽ 11ന്‌ ചുമതലയേൽക്കും. കെ. എസ് സലീഖ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്‌ നിയമനം. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സണുമായിരുന്നു റോസക്കുട്ടി.

കഴിഞ്ഞ അഞ്ചു വർഷം 600 കോടിയലധികം രൂപയാണ് വനിതാ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ വഴി വനിതാ വികസന കോർപറേഷൻ ചെലവഴിച്ചത്. വിവിധ ദേശീയ ധന വികസന കോർപറേഷനുകളുടെ കേരളത്തിലെ ചാനലൈസിങ്‌ ഏജൻസിയായും പ്രവർത്തിച്ചുവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close