ഇരിട്ടി

അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു

ഇരിട്ടി: സംസ്ഥാനത്തെ മികച്ച സബ് കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു. റവന്യൂ ദിനത്തോടനുബന്ധിച്ച് ഇരിട്ടി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു അനുമോദനം. ചടങ്ങ് എ ഡിഎം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട കോളാരി വില്ലേജ് ഓഫിസർ ഷൈജു ഭാസ്ക്കർ, തലശ്ശേരി സബ് ഡിവിഷനിൽ ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പായം വില്ലേജ് ഓഫിസർ പി.എം. ഷാജി, മികച്ച സെക്ടറൽ ഓഫിസറായി തിരഞ്ഞെടുത്ത ജോമോൻ മാത്യു എന്നിവർക്കും ഇരിട്ടി താലൂക്കിൻ്റെ സ്നേഹാദരം നൽകി അനുമോദിച്ചു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എ ആർ തഹസിൽദാർ എൻ. ലേഖ, ഷൈജു ഭാസ്ക്കർ, പി.എം. ഷാജി, കെ.പി. രഞ്ചിത്ത്, പി.എ. ലെനീഷ്, കെ.പി. അനുരാഗ്, എം. അനീഷ്, ടി.കെ. സുധീപൻ എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close