കണ്ണൂർ

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കണ്ണൂർ കോർപ്പറേഷൻ അനുമോദിച്ചു

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽനിന്ന് മത്സര പരീക്ഷകളിൽ ഉന്നത വിജയവും മറ്റ് അവാർഡുകളും നേടിയ വിദ്യാർത്ഥികളെ കോർപ്പറേഷൻ അനുമോദിച്ചു. അനുമോദന പരിപാടി മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.

എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയിലെ മികവിന്‘ഗിഫ്റ്റഡ് അവാർഡ്’ നേടിയ വിദ്യാർത്ഥികൾ, സ്കൗട്ടിലെ മികവിന് ഗോൾഡൻ എ.ആർ. ഒ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾക്ക് ‘ഇൻസ്പെയർ’ അവാർഡ് നേടിയ വിദ്യാർത്ഥികൾ ഉൾപ്പെടെ അൻപതോളം വിദ്യാർഥികളെയാണ് അനുമോദിച്ചത്.

എൽഎസ്എസ് ലഭിച്ച ചാല ദേവീ വിലാസം യു പി സ്കൂളിലെ അസം സ്വദേശിയായ വിദ്യാർത്ഥി ദീപക് ബർമന് വേണ്ടി പ്രധാന അധ്യാപിക അവാർഡ് ഏറ്റുവാങ്ങി.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ , അഡ്വ. പി.ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ എൻ.സുകന്യ, എൻ.ഉഷ, വി.കെ ഷൈജു, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, അഡിഷണൽ സെക്രട്ടറി വി.വി.ലതേഷ്കുമാർ, കെ വി തമ്പാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close