കേരളം

വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ മരിച്ചു.

തൊടുപുഴ : പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്തരുടെ ഇടയിലേയ്‌ക്ക് ശബരിമല തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്‌. നിർത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്‌ക്ക്‌ ബസിടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തീർത്ഥാടകരുടേതാണ്‌.

കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്‌ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close