കണ്ണൂർ
നിർമാണ സാധനസാമഗ്രികളുടെ വിലക്കയറ്റം തടയണം;കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ.
ചാവശ്ശേരി: നിർമാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മട്ടന്നൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ചാവശ്ശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ. ദിനേശൻ അധ്യക്ഷത വഹിച്ചു.പുരുഷോത്തമൻ ഉളിയിൽ, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, ട്രഷറർ പ്രവീൺ കുമാർ, സി. രവീന്ദ്രൻ, വി. രാജീവൻ, പി.പി. ഉല്ലാസ്, എ. സുമേഷ്, പി.ഡി. രാജപ്പൻ, മോഹനൻ,മഹേഷ് എന്നിവർ സംസാരിച്ചു.