കണ്ണൂർ

കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ; റബീഉ ശംസ് ശനിയാഴ്ച്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ

കണ്ണൂർ : കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ വർഷം തോറും നടത്തി വരാറുള്ള റബീഉ ശംസ് ശനിയാഴ്ച്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 40 വർഷം ജനറൽ സെക്രട്ടറി യി നേതൃത്വം നൽകിയ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാരുടെ സ്മരണാർത്ഥമാണ് റബീഉ ശംസ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

അനുസ്മരണ സമ്മേളനം രാവിലെ 10ന് പി. കെ. പി അബ്ദുസ്സലാം മുസ്‌ല്യാർ മഖാം സിയാറത്തോടെ അരംഭിക്കും.  തുടർന്ന് 11 മണിക്ക് കണ്ണൂർ സിറ്റി സയ്യിദ് മുഹമ്മദ് മൗല തങ്ങളുടെ മഖാം സിയാറത്തിനും ഖതമുൽ ഖുർആനിന്നും സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് അൽ മഷ്ഹൂർ ഉമ്മർകോയ തങ്ങൾ നേതൃത്വം നൽകും. നാലുമണിക്ക് മെരുവമ്പായി മഖാം സിയാറത്തിന് മഹല്ല് ഖതീബ് മുഹമ്മദലി ശിഹാബ് തങ്ങൾ ഫൈസി നേതൃത്വം നൽകും.

തുടർന്ന് മെരുവമ്പായി മൂന്നാംപീടിക ഹിദായത്തുൽ ഇസ്ലാം മദ്റസ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ദാരിമീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ. കെ മുഹമ്മദ് ദാരിമി അരിയിൽ അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടുർ മുഖ്യ പ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ കെ. കെ മുഹമ്മദ് ദാരിമി അരിയിൽ, സിറാജുദ്ദീൻ ദാരിമി കക്കാട്, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, സിദ്ദീഖ് ദാരിമി ബക്കളം പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close