കണ്ണൂർ

മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

കണ്ണൂർ : തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നാണ് നടപടി. കണ്ണൂർ കോൺഗ്രസിലെ പ്രബല നേതാവായ മമ്പറം ദിവാകരൻ കെ. പി. സി. സി അധ്യക്ഷൻ കെ. സുധാകരന്‍റെ എതിർപക്ഷക്കാരൻ കൂടിയാണ്.

കണ്ണൂർ ഡി. സി. സി അംഗീകരിച്ച കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ ബദൽ പാനലിൽ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്‍റ് മമ്പറം ദിവാകരൻ. അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close