Uncategorizedകണ്ണൂർകേരളം

ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു

ഇരിട്ടി : ഇരിട്ടി തലശ്ശേരി റൂട്ടില്‍ ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന നാല്‍പതോളം ബസുകളുടെ കൂട്ടായ്മയായ തലശ്ശേരി ഇരിട്ടി ബസ് ഓപ്പറേറ്റേഴ്‌സ് സൊസൈറ്റി രൂപീകരിച്ചാണ് ഏകീകൃത സര്‍വീസ് ആരംഭിച്ചത്. ബസ്സുകളുടെ മത്സര പാച്ചില്‍ ഒഴിവാക്കാനും സമയത്തെ ചൊല്ലിയുള്ള തര്‍ക്കം ഉള്‍പ്പെടെ പരിഹരിക്കാനും ഇതുമൂലം സാധിക്കും.
ഇതിന്റെ ഔപചാരിക ഉദ്ഘാടനമാണ് ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച് ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം നിര്‍വഹിച്ചത്. പി പി പോള്‍ അധ്യക്ഷത വഹിച്ചു. അജയന്‍ പായം പി ചന്ദ്രന്‍, വി സന്ദീപ്, സത്യന്‍ കൊമ്മേരി തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close