കണ്ണൂർ

വിദ്യാർഥികളുടെ ആശങ്ക അകറ്റണം ടോബി തൈപ്പറമ്പിൽ.

കണ്ണൂർ : മുടങ്ങിക്കിടക്കുന്ന മുഴുവൻ പരീക്ഷകളും വിദ്യാർത്ഥികളുടെ വർഷം നഷ്ടമാകാതെ നടത്തണം. ഓൺലൈൻ കാലഘട്ടത്തിലെ സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം സൗഹൃദപരമായി നടപ്പിലാക്കാൻ എല്ലാ യൂണിവേഴ്സിറ്റികൾക്കും ഗവൺമെൻറ് നിർദ്ദേശം നൽകണം എന്നും കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു. കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) ജില്ലാ നേതൃസംഗമവും, മെമ്പർഷിപ്പ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ടോംസ് പനയ്ക്കപ്പള്ളി അധ്യക്ഷത വഹിച്ചു. കെ. എസ്. സി. (എം) സംസ്ഥാന ഓഫീസ് ചർജ്ജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, സംസ്ഥാന ജനറൽ സെക്രട്ടറി ഹൃതിക് ജോയ്സ്, ജില്ലാ സെക്രട്ടറി സോൾവിൻ കൊച്ചുവേലിക്കകത്ത്, ടോം പുളിച്ചമാക്കൽ, വിപിൻ തോമസ്, ബിനു ഇലവുങ്കൽ, അബ്രഹാം കല്ലമ്മാരിയിൽ, സണ്ണി മുക്കുഴി, വിനോദ് കെ.കെ., ലിന്റോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close