ഇരിട്ടികണ്ണൂർ

ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാമതെത്തി ആൻമരിയ ബിജു

ശ്രീകണ്ഠപുരം : ലോക കയ്യെഴുത്തു മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുടിയാൻമല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിൽ പഠിക്കുന്ന ആൻമരിയ ബിജു എന്ന 16 കാരിയാണ് ഈ നേട്ടം കൈവരിച്ചത്. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു മത്സരം.

മനോഹരമായി എഴുതുന്ന ആൻമരിയയെ എഴുതാൻ പരിശീലിപ്പിച്ചത് അധ്യാപികയായ സിസ്റ്റർ ഗ്രേസ് മറിയയായിരുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് ഗൂഗിളിന്റെ സഹായത്തോടെ കാലിഗ്രഫി ചെയ്യാൻ തുടങ്ങി. മാതൃസഹോദരി ഡോ.ക്രിസ്റ്റീന ഫ്രാൻസിസ് ആണ് കയ്യെഴുത്ത് മത്സര വിവരം അറിയിച്ചത്. കുടിയാൻമല ഫാത്തിമ യുപി സ്കൂളിലും, ചെമ്പേരി മേരീക്വീൻസ് ഹൈസ്കൂളിലുമായിരുന്നു പഠനം

എസ്എസ്എൽസിക്ക് എല്ലാറ്റിലും എപ്ലസ് ലഭിച്ചാണു ചെമ്പേരി നിർമല സ്കൂളിൽ പ്ലസ് വണിൽ ചേർന്നത്. 13നും 19നും ഇടയിലുള്ള വിഭാഗത്തിൽ ജൂണിലായിരുന്നു മത്സരം. കുടിയാൻമലയിലെ ഇലക്ട്രിക്കൽ മെക്കാനിക് ബിജു ജോസ് ചന്ദ്രൻ കുന്നേലിന്റെയും, സ്വപ്ന ഫ്രാൻസിസിന്റെയും രണ്ടാമത്തെ മകളാണ്. സഹോദരങ്ങൾ അലൻ ബിജു, അമല ബിജു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close