കേരളം

വയനാടിലെ റിസോർട്ടിൽ കവർച്ചക്കെത്തി, കുളിമുറിയിൽ കണ്ട യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു: അഞ്ചാമൻ പിടിയിൽ

വയനാട് : കര്‍ണാടക സ്വദേശിനിയായ യുവതിയെ റിസോര്‍ട്ടിലെ കുളിമുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി പാറക്കണ്ടി ജുനൈദ് (31) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ല. അതേസമയം ജുനൈദാണ് റിസോര്‍ട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

യുവതിയെ പീഡിപ്പിച്ച സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അമ്പലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിലാണ്, ജോലിക്കായെത്തിച്ച കര്‍ണാടക സ്വദേശിനി കവർച്ച നടത്താനെത്തിയ സംഘത്തിനാൽ കൂട്ടബലാത്സംഗത്തിനിരയായത്. ഏപ്രില്‍ 20നാണ് സംഭവം. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടിധരിച്ച എട്ടംഗ സംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.
സംഭവശേഷം, കര്‍ണാടകയിലേക്ക് തിരിച്ചുപോയ യുവതിയെ റിസോര്‍ട്ട് നടത്തിപ്പുകാരാണ് നിര്‍ബന്ധിച്ച് വീണ്ടും തിരികെയെത്തിച്ചത്. തുടര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമിസംഘം മൊബൈല്‍ഫോണും മറ്റും കവര്‍ച്ചചെയ്തതായി പരാതിനല്‍കി. സംശയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close