ഇരിട്ടി
ആനപ്പന്തിയിലും മുണ്ടാനൂരിലും കാറ്റിൽ നാശം
ഇരിട്ടി∙ കാറ്റിൽ ആനപ്പന്തിയിലും മുണ്ടാനൂരിലും നാശം. അയ്യൻകുന്ന് പഞ്ചായത്തിൽ പെട്ട ആനപ്പന്തിയിലെ ചക്കാലക്കൽ ദേവസ്യയുടെ വീടിന് മുകളിൽ തെങ്ങ് വീണു. മുകൾ നിലയിലെ പാരപ്പറ്റ് അടർന്നു. ചുമരിൽ വിള്ളലുണ്ടായി. ഉളിക്കൽ പഞ്ചായത്തിൽ പെട്ട മുണ്ടന്നൂരിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ചേമണ്ണിൽ ഷാജുമോൻ, ടി.കെ.സുജീഷ് എന്നിവരുടെ വാഴക്കൃഷി വ്യാപകമായി നശിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, പഞ്ചായത്ത് അംഗം ശ്രീദേവി പുതുശ്ശേരി എന്നിവർ സ്ഥലം സന്ദർശിച്ചു.