കേരളം

അന്തര്‍ ജില്ലാ വാഹന മോഷ്ടാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ വാഹന മോഷണം നടത്തിവന്നിരുന്ന അന്തര്‍ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളിയില്‍ കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ജോയികുട്ടി മകന്‍ ലിജോ (22) യെയാണ് പിടികൂടിയത്. ഈ മാസം പതിമൂന്നാം തീയതി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും അടൂരില്‍ നിന്നുമാണ് ഇയാള്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച ശേഷം അവിടെനിന്ന് പള്‍സര്‍ 220 ഇനത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. നൈറ്റ് പട്രോളിന് ഇടയില്‍ സംശയാസ്പദമായി കാണപ്പെട്ട പ്രതിയെ എസ് ഐ സുരേഷ് കുമാര്‍, ഡ്രൈവര്‍ സിപിഒ ലിബു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close