കേരളം

വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കാക്കവയല്‍ വിജയാബാങ്കിന് സമീപത്തു വെച്ചാണ് ഇയാളെ കാട്ടുപന്നി ആക്രമിച്ചത്. വീട്ടില്‍ നിന്നും ടൗണിലേക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടുപന്നി മാധവനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കാട്ടുപന്നി ശല്യം അവസാവനിപ്പിക്കാവന്‍ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് മരിച്ച മാധവന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കണമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close