കണ്ണൂർ

വന്യമൃഗ ശല്യത്തിനെതിരെ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

പൈസക്കരി :തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തിനെതിരെ പൈസക്കരി ഫെറോന കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്തംബർ 20 തിങ്കളാഴ്ച രാവിലെ 10 മുതൽ 4 വരെ പയ്യാവൂർ ബസ് സ്റ്റാൻഡിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഉപവാസ സമരം ഉദ്ഘാടനം ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ്‌ നടത്തി.

മലയോര മേഘലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ കേന്ദ്ര- സംസ്ഥാന ഗവണ്മെന്റ്കളുടെ ശ്രദ്ധ ക്ഷണിക്കുവാനും സത്വര നടപടികൾ സ്വീകരിക്കുവാനും കത്തോലിക്കാ കോൺഗ്രസ് (AKCC) ആരംഭിക്കുന്ന പ്രത്യക്ഷസമര പരിപാടിയുടെ ഭാഗമായിട്ടാണ് പൈസക്കരി ഫൊറോനാ പ്രസിഡണ്ട് മൈക്കിൾ ചാണ്ടി കൊല്ലി യുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുന്നത്.

സമാപന സമ്മേളനം ഉദ്ഘാടനം രൂപതാ പ്രസിഡന്റ്‌ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ ചെയ്യും . ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ്‌ ശ്രീ. ബേബി നെട്ടനാനി അധ്യക്ഷനാകും,രൂപതാ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close