കണ്ണൂർ

എടൂർ സെന്റ് മേരിസ് എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

എടൂർ : എടൂർ സെന്റ് മേരിസ് എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എടൂർ സെന്റ് മേരീസ് എച്ച് എസ് എസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി സിസിലി ജോസഫ് സ്വാഗതഭാഷണം നടത്തി.ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജെസ്സിമോൾ വാഴപ്പള്ളിൽ അധ്യക്ഷഭാഷണം നടത്തി. ഇരിട്ടി ഡിവൈഎസ്പി ശ്രീ പ്രിൻസ് എബ്രഹാം പതാക കൈമാറി. സെന്റ് മേരീസ് എച്ച്എസ്എസ് മാനേജർ ഫാ.ആന്റണി മുതുകുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി. ആറളം എസ് എച്ച് ഒ ശ്രീ അരുൺ ദാസ് സർട്ടിഫിക്കറ്റ് കൈമാറി.

ശ്രീ ജോസഫ് അന്തിയാംകുളം, ശ്രീമതി ലിൻസി പീ സാം, ശ്രീ ബേബി മാത്യു ശ്രീമതി ലിസ്സി തോമസ്, ശ്രീ പി വി ബാബു, ശ്രീ ജോജു വെന്നിലത്തിൽ,ശ്രീ ബെന്നി മാത്യു എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. കൃതജ്ഞത ശ്രീ ജോയിസ് ജോസഫ് (സി പി ഒ, എസ് പി സി സെന്റ് മേരീസ് എച്ച് എസ് എസ്) അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close