ഇരിട്ടി

മാലിന്യപെട്ടിയിൽ ഭക്ഷണം തിരഞ്ഞ് യുവാവ്;തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ്‌.

പേരാവൂർ  : മാനസീകാസ്വാസ്ഥ്യമുള്ള ആന്ധ്ര സ്വദേശിയായ യുവാവിന് തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ. കൂത്തുപറമ്പ്- തലശേരി റോഡിലെ മിൽമാ ഷോപ്പിക്ക് സമീപം കണ്ടെത്തിയ യുവാവിനെയാണ് പരിസരത്തെ വ്യാപാരികളുടെ ഇടപെടലിലൂടെ കൃപാ ലയത്തിൽ എത്തിച്ച് പരിചരണം നൽകിയത്. ഇന്നലെ രാവിലെയാണ് സംഭവം.

ആന്ധ്ര സ്വദേശിയാണെന്ന് കരുതുന്ന യുവാവ് റോഡരികിലെ മാലിന്യം നിക്ഷേപിച്ച പെട്ടിയിൽ നിന്നും ഭക്ഷണം തിര യുന്നതായി ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരി ഇയാളെ ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. നെറ്റിക്ക് മുറിവേറ്റ നിലയിലുമായിരുന്നു. സംഭവസ്ഥല ത്തുണ്ടായിരുന്ന ജീവകാരുണ്യ പ്രവർത്തക ഉഷ വിവരം അറിയിച്ചതിനെ തുടർന്ന് ഇയാളെ  കൂട്ടിക്കൊണ്ടുപോകാൻ പേരാവൂർ തെറ്റു വഴിയിലെകൃപാ ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റി സന്തോഷ് ഉൾപ്പെടയുള്ളവരും സ്ഥലത്തെത്തി. പിന്നിട് ഇയാളെ ആംബുലൻസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇയാൾക്ക് വേണ്ടുന്ന താമസ സൗകര്യമുൾപ്പെടെ ഒരുക്കുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close