കണ്ണൂർ
ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു.
ശ്രീനാരായണഗുരു സാംസ്കാരിക വേദി നേതൃത്വത്തില്‍ കോയ്യോട്ടുമൂല കെ.പി.മോഹനന്‍ പീടികയ്ക്കു സമീപം ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ശ്രീനാരായണഗുരു സാംസ്കാരിക വേദി പ്രവര്‍ത്തകരായ കെ.പി.മോഹനന്‍, പി.വി.അച്യുതാനന്ദന്‍, രതീഷ് കോക്കാടന്‍, ദിനേശന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കെളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീനാരായണ ഗുരു സാംസ്കാരിക വേദി ചെയര്‍മാന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. വഹിച്ചു. തുടര്‍ന്ന് 80 വയസ് തികഞ്ഞ വയോധികരെ ആദരിക്കല്‍ ചടങ്ങ് മയ്യില്‍ എസ്എച്ച്ഒ ടി.പി.സുമേഷ് ഉദ്ഘാടനം ചെയ്തു.
കെ.ശാന്ത ടീച്ചര്‍,ടി.സി. മറിയുമ്മ ,സി.നാരായണി.നന്ദാര്‍വളപ്പില്‍ നാരായണി , കാര്‍ത്യായനി കരിയില്‍. കെ.പി.ഇബ്രാഹിം, കെ.പി.പാത്തുമ്മ, മേലേടത്ത് കാര്‍ത്യായനിയമ്മ. തമ്പായിയമ്മ , അമ്പു പണിക്കര്‍, പുത്തന്‍പുര കല്യാണി. കുഞ്ഞിരാമനാശാരി ,കോക്കാടന്‍ കുഞ്ഞമ്പു
, ഖാദർ കാവുംചാലില്‍.ജാനകി പാലങ്ങാടന്‍, സി.കെ.ശ്രീധരന്‍ നമ്പ്യാര്‍, പുന്നക്കല്‍ നാരായണി, കെ.വി.ശ്രീദേവിമാരസ്യര്‍ അടക്കം 18 പേരെ വീടുകളില്‍ ചെന്ന് പൊന്നാടയണിയിച്ച്, മെമന്റോയും, മധുരവും നല്‍കി ആദരിച്ചു.