കേരളം
കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ച കെഎസ്ഇബി സൂപ്രണ്ട് ഷിജുവിന്റെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ച കെഎസ്ഇബി സൂപ്രണ്ട് ഷിജുവിന്റെ കുടുംബത്തിന് 1,97,53,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ബസ് ബൈക്കിൽ ഇടിച്ചാണ് ഷിജു മരിച്ചത്. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.
1,43,49,236 രൂപയും നാലു വർഷത്തെ പലിശയും ചേർത്താണ് 1,97,53,000 കോടി രൂപ ഇൻഷുറൻസ് കമ്പനി നൽകേണ്ടത്. തിരുവനന്തപുരം മോട്ടർ ആക്സിഡന്റ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിനാണ് സംഭവം.
മരണപ്പെട്ട ഷിജു ബൈക്കിൽ മരപ്പലത്തിൽനിന്നും പട്ടം കെഎസ്ഇബി ഓഫിസിലേക്ക് പോകുകയായിരുന്നു. ഈ സമയം പട്ടത്തുനിന്നും മരപ്പാലത്തിലേക്ക് അതിവേഗത്തിൽ വന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. സംഭവം നടന്ന ഉടൻ തന്നെ ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.