കണ്ണൂർ

കണ്ണാടിപ്പറമ്പ പോസ്റ്റ് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

കണ്ണാടിപ്പറമ്പ്: ഭരണ സംവിധാനം ഉപയോഗിച്ച് നെഹ്‌റു കുടുംബത്തെ വേട്ടയാടുന്ന മോദി സര്‍ക്കാരിനെതിരെയും സി.പി.എമ്മിന്റെ ഗാന്ധി നിന്ദക്കുമെതിരെ നാറാത്ത്, കണ്ണാടിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണാടിപ്പറമ്പ പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാറാത്ത് മണ്ഡലം പ്രസിഡണ്ട് ജയേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് മാസ്റ്റര്‍, സജേഷ് കല്ലേന്‍,കെ.രാജന്‍,മോഹനാംഗന്‍, പി.ടി. കൃഷ്ണന്‍,ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.അസീബ് കണ്ണാടിപ്പറമ്പ്,സുധീഷ് നാറാത്ത്,ഷൈലജ,ജംഷി ആറാംപീടിക,ദില്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close