കണ്ണൂർ

റെയിൽവേ പ്ലാറ്റ്ഫോമിലെ കുഴികൾ അപകട ഭീഷണി; വെളളം കെട്ടി നിൽക്കുന്നു

പഴയങ്ങാടി∙  റെയിൽവേ സ്റ്റേഷനിൽ  രണ്ടാം പ്ലാറ്റ് ഫോമിൽ ഷെൽറ്റർ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് മാസം മുൻപ്  എടുത്ത  കുഴികൾ യാത്രക്കാർക്ക് ഭീഷണിയായി.  ഇതുവരെ  ഷെൽറ്റർ നിർമാണം ആരംഭിച്ചിട്ടില്ല. മഴ പെയ്യാൻ തുടങ്ങിയതോടെ  ഭീമൻ കുഴികളിൽ വെളളം കെട്ടി നിൽക്കുന്നത് പ്ലാറ്റ് ഫോം തകർച്ചയ്ക്ക് തന്ന കാരണമാകും എന്നാണ് ആശങ്ക. രാത്രി സമയങ്ങളിൽ ട്രെയിൻ ഇറങ്ങുന്നതിനും  കുഴികൾ  ഭീഷണിയാകുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close