കേരളം

സംസ്ഥാനത്ത് വരുന്ന 28 വരെ ശക്തമായ മഴ ; നാല് ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 28 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് പത്തനംതിട്ട,കോട്ടയം,ഇടുക്കി,കോഴിക്കോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

26/05/2022: ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി

27/05/2022: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി

28/05/2022: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close