കണ്ണൂർ

ഉന്നത വിജയികളെ അനുമോദിച്ചു.

ഇരിട്ടി : വീർപ്പാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് & സയൻസ് ബിരുദ്ധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മെൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിലെ അംഗമായ അശ്വന്ത് മനോജിനേയും അനുമോദിച്ചു.
എം.ആർ. നിധിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ എസ് .എൻ.ഡി. പി. യോഗം അസിസ്റ്റൻ്റ് സെക്രട്ടറി എം.ആർ ഷാജി വിശിഷ്ടാഥിധിയായി. വൈസ് പ്രിൻസിപ്പാൾ ജിഷ അഭിലാഷ്, മഹിത മോഹനൻ, പൂർണിമ സത്യൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 

video

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close