കണ്ണൂർ

കണ്ണൂർ താണയിൽ നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ തട്ടി അപകടം

കണ്ണൂർ :  ദേശീയപാതയിൽ കണ്ണൂർ താണ ക്ക് സമീപം നിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ തട്ടി അപകടം. വെള്ളിയാഴ്ച രാത്രി 10.30 നാണ് സംഭവം. എറണാകുളത്തേക്ക് സർവീസ് നടത്തുന്ന യുഎഫ്ഒ ബസാണ് അപകടത്തിൽപ്പെട്ടത്.

തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാരെ കയറ്റാൻ വരുന്നതിനിടെയാണ് മഴയിൽ നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ തട്ടിയത്. ഡിവൈഡറിൽ തട്ടിയതിന് ശേഷം ബസ് എതിർദിശയിലേക്ക് പാഞ്ഞുകയറി.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close