കേരളം

കൽപ്പറ്റയിൽ എ ടി എം കൗണ്ടറിനുള്ളിൽ തീപിടിച്ചു

വയനാട് : കൽപ്പറ്റയിൽ  എ ടി എം കൗണ്ടറിനുള്ളിൽ തീപിടിച്ചു. എസ് ബി ഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എ ടി എം കൗണ്ടറിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം.

എ ടി എം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ടൗണിലുള്ളവർ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

കൗണ്ടറിനുള്ളിൽ കമ്പ്യൂട്ടറും സ്വിച്ച് ബോർഡും ഉള്ളിടത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close