ഇരിട്ടി

സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ ആറളം ഫാം ഒൻപതാം ബ്ലോക്കിലെ കുടുംബശ്രീ ബാലസഭ വോളിബോൾ ടീമിന് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. വിമുക്തി ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിയെന്ന വിപത്തിനെതിരെ ചെറുത്ത് നിൽപ്പിനായി യുവാക്കളെ കായികരംഗത്തേക്ക് കൊണ്ടുവരിക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വോളിബോൾ കിറ്റുകൾ വിതരണം ചെയ്തത്. ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി. രജിത് വോളിബോൾ കിറ്റ് ടീം ക്യാപ്റ്റൻ കെ.എൻ. അനന്ദുവിന് കൈമാറി. പരിപാടിയിൽ വാർഡ് മെമ്പർ മിനി ദിനേശൻ, ആനിമേറ്റർ മാരായ എം.കെ. മഞ്ജു, കെ.കെ. ബിന്ദു, സി.കെ. സിനി, പി.ആർ. മിനി, പി. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ബിജു, കെ.പി. സനേഷ്, പി.കെ. സജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close