കേരളം

75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും

75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി പയ്യാനാട് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളും പഞ്ചാബും തമ്മിലാണ് മത്സരിക്കുന്നത്.

രണ്ട് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകളാണുള്ളത്. ശക്തരായ പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കേരളവും ഉള്ളത്. ഗുജറാത്ത്, കര്‍ണാടക, ഒഡിഷ, സര്‍വീസസ്, മണിപ്പൂര്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു. രാവിലെ 9.30ന് കോട്ടപ്പടി സ്റ്റേഡിയ­­ ത്തിലാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്.

ഇതേ ദിവസം രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയ ത്തിലാണ് കേരളത്തിന്റെ മത്സരം. രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികള്‍. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങല്‍ വൈകിട്ട് നാലിനും മഞ്ചേരിയിലേത് രാത്രി എട്ടിനുമായിരിക്കും നടക്കുക. മെയ് രണ്ടിന് മഞ്ചേരി സ്റ്റിഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.

ഏപ്രില്‍ 28, 29 തിയ്യതികളില്‍ സെമി ഫൈനല്‍ പോരാട്ടങ്ങളും നടക്കും. സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ കെ.എഫ്.എ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close