കേരളം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് ജനങ്ങള്‍ക്കു തുറന്ന് കൊടുക്കും.

ഏഷ്യയില്‍ ഏറ്റവും നീളമുള്ള ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് ബോസ്റ്റ്രിങ് പാലമാണ് വലിയഴീക്കല്‍ പാലം.

ചൈനയിലെ 1741 മീറ്റര്‍ നീളമുള്ള ചാ‍വോതിയാന്‍മെന്‍ പാലം കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍്റെ കാലത്ത് പണി തുടങ്ങിയ വലിയഴിക്കല്‍ പാലം ഒറ്റ സ്പാനിന്റെ നീളത്തിന്റെ കാര്യത്തില്‍, തെക്കേയിന്‍ഡ്യയിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ആര്‍ച്ച്‌ സ്പാനുള്ള പാലമാണ്.

ആകെയുള്ള 29 സ്പാനുകളില്‍ അഴിമുഖത്തിനു മുകളില്‍ വരുന്ന നടുവിലെ മൂന്നു സ്പാനുകള്‍ 110 മീറ്റര്‍വീതം ഉള്ളതാണ്. ഒറ്റ ലൈന്‍ മാത്രമുള്ള റെയില്‍വേയുടെ 97.552 മീറ്റര്‍ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു ഇതുവരെ ഈ സ്ഥാനം. ഹിമാചലില്‍ പാര്‍വ്വതീനദിക്കു കുറുകെയുള്ള ജിയാ പാലമാണ് ഇന്‍ഡ്യയില്‍ ഇതിലും വലിയ ബോസ്രിങ് സ്പാനുള്ള പാലം. 120 മീറ്ററാണ് അതിന്റെ സ്പാനിന്റെ നീളം.

ചൈനയില്‍ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോണ്‍ക്രീറ്റ് നിറച്ച സ്റ്റീല്‍ റ്റ്യൂബോ കൊണ്ടു നിര്‍മ്മിച്ചവയാണ്, നദിക്കു കുറുകെ ഉള്ളവയും. ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മ്മിക്കപ്പെട്ടത് എന്നതും കടലിലാണ് എന്നതും പരിഗണിച്ചാല്‍ വലിയഴീക്കലേത് ഇത്തരത്തില്‍ ഒന്നാമത്തേതാകും.

രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ ‍എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, ചിഞ്ചുറാണി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close